Kerala NewsLatest News
സെപ്റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍; പ്രഖ്യാപിച്ചത് സംയുക്ത ട്രേഡ് യൂണിയന്‍
തിരുവനന്തപുരം: സെപ്തംബര്‍ 27 തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
പത്ത് മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. വ്യാപാരി സമൂഹവും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യര്‍ഥിച്ചു. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നു വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.