BusinessCrimeKerala NewsLatest NewsLocal NewsNews
മഞ്ചേശ്വരത്ത് 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി.

മംഗളൂരുവിൽനിന്നും കാസർകോട്ടേക്ക് കടത്തി കൊണ്ട് വരുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടി. കാറിൽ കടത്തികൊണ്ട് വന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണത്തിനൊപ്പം മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ ആണ് പിടിയിലായത്. കുമ്പള റേഞ്ച് എക്‌സൈസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായ വ്യക്തി മൊഴി നൽകിയിട്ടുണ്ട്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറിയിരിക്കുകയാണ്.