Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ആദ്യ മണിക്കൂറിൽ കനത്ത പോളിങ്, ഏഴിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തകരാർ, റാന്നിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു.

തിരുവനന്തപുരം / തദ്ദേശതിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. രാവിലെ എട്ട് വരെ 4.484 ശതമാനം പോളിങ് രേഖപ്പെത്തി. റാന്നി ഇടമുളയിൽ വോട്ടർ പോളിംഗ് ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. ഇടമുള സ്വദേശി മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങവേയാണ് മരണം. യുഡിഎഫ് സ്ഥാനാർ ഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ്. 5 ജില്ലകളിലെ മിക്ക ബൂത്തുക ളിലും വോട്ടർമാരുടെ നീണ്ട ക്യൂ ആണ് ഉള്ളത്. ചിലയിടങ്ങളിൽ യന്ത്ര ത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെടുകയുണ്ടായി. ആലപ്പുഴയില്‍ നാല് ബൂത്തുകളിലും, തിരുവനന്തപുരത്ത് പേട്ട ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് വോട്ടിങ് മെഷീനുകളും തകരാറായി. ആലപ്പുഴയിൽ സീ വ്യൂ വാർഡിലെ രണ്ടു ബൂത്തുകളിലും പാണ്ടനാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബൂത്തിലും പള്ളിപ്പാട് പഞ്ചായ ത്തിലെ ഒരു ബൂത്തിലുമാണ് പോളിങ് ഇത് മൂലം തടസപ്പെട്ടത്. വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിലും ആലപ്പുഴ ‍ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും ഓരോ സ്ഥാനാർഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളി ലേക്കാണു തിരഞ്ഞെടുപ്പ്. 24,584 സ്ഥാനാർഥികൾ ആണ് മത്സര രംഗത്ത് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button