മലയാളികളുള്‍പ്പെടെ 84 നഴ്‌സുമാരെ പുറത്താക്കി,ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ പുറത്താക്കുകയോ, അവരുടെ ശമ്ബളം കുറക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാതെയാണ് ഈ നടപടി ഉണ്ടായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് നഴ്‌സുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും, മൂന്ന് ആഴ്ചക്കകം വേണ്ട നടപടി സ്വീകരിക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
മലയാളികളുള്‍പ്പെടെ 84 നഴ്‌സുമാരെ പുറത്താക്കിയ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. 2020 ജൂലൈമാസം ഹംദര്‍ദ് ഹോസ്പിറ്റലില്‍ മലയാളികളുള്‍പ്പെടെ 84 നഴ്സുമാരെ നോട്ടീസ്പോലും നല്‍കാതെ പുറത്താക്കിയിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്ക് ശേഷവും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാരും, ഇന്ത്യന്‍ പ്രൊഫെഷണല്‍ നഴ്‌സസ് അസോസിയേഷനും വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഡല്‍ഹി ഹൈക്കോടതിയുടെ വിധി പാലിച്ചില്ല എന്നും അടിയന്തിരമായി ഈ വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ല ഓഫീസര്‍ക്ക് നിര്‍ദേശം നല്കണം എന്നാവശ്യമുന്നയിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ മുഖേന നഴ്‌സുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി മാര്‍ച്ച് മാസം 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ജോസ് ഏബ്രഹാം, അഡ്വ. വിഘ്‌നേശ് എം പി, അഡ്വ. റോബിന്‍ രാജു അഡ്വ. ദീപ ജോസഫ് എന്നിവര്‍ ഹാജരായി. കോടതിയുടെ ഈ നടപടി സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സിജു തോമസ് പറഞ്ഞു.