Kerala NewsLatest News

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷക സെസി സേവ്യറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെസി അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലാ കോടതിയിലാണ് സെസി അഭിഭാഷകയായി പ്രവര്‍ത്തിച്ചത്. രണ്ടര വര്‍ഷത്തോളം ഇവര്‍ ബാര്‍ അസോസിയേഷനെയും കോടതിയെയും കബളിപ്പിച്ച്‌ അഭിഭാഷകയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയത്.അതേസമയം, യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയും കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനായി പ്രവര്‍ത്തിക്കുകയും ചെയ്ത സെസിക്കെതിരെ വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ രേഖകള്‍ എടുത്തുകൊണ്ടു പോയതിന് മോഷണക്കുറ്റവും ആള്‍മാറാട്ടക്കുറ്റവും ചുമത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button