സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണത്തിലെ പുനഃക്രമീകരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാരിന്റെ പുതിയ മാര്‍ദനിര്‍ദേശം പൗരന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും. വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് മാത്രമോ അല്ലെങ്കില്‍ കോവിഡ് വന്നു മാറി ഒരു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും
അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കു എന്നതാണ് സര്‍ക്കാരിന്റെ പുതിയ ലോക്ഡൗണ്‍ മാനദഢങ്ങള്‍.
എന്നാല്‍ എല്ലാവര്ക്കും ഒരുപോലെ വാക്സിന് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പലവിധ അസുഖ ബാധിതരായവര്‍ എങ്ങനെ വാക്സിന് സ്വീകരിക്കും എന്ന വാദമാണ് പോളി വടക്കന്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തുന്നത്.