പറവൂരില്‍ വട്ടിപ്പലിശ ഭീഷണി: വീട്ടമ്മയുടെ ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണികള്‍ക്കൊടുവില്‍ വീട്ടമ്മ ആശ ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവ് ബെന്നി പറയുന്നതനുസരിച്ച്, ആശ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, അതിന് ശേഷവും വട്ടിപ്പലിശക്കാര്‍ മൂന്നു തവണ കൂടി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. പൊലീസ് പരാതി നല്‍കിയിട്ടും ഭീഷണികള്‍ തുടർന്നുവെന്നാണ് ആരോപണം.
ആശയ്ക്ക് പണം നല്‍കിയയാള്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018-ല്‍ പറവൂര്‍ സിഐയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രദീപ്, ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിനായി അറസ്റ്റ് ചെയ്യപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ആളാണ്. ഇപ്പോഴിതാ, പ്രദീപും ഭാര്യ ബിന്ദുവും ഒളിവിലായെന്നാണ് അയല്‍വാസികളുടെ വിവരം.
ആശയുടെ ബന്ധു അനീഷ്, മുഖ്യമന്ത്രിക്കും ഡി.ജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും എന്നും, കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. “പോലീസ് ഇടപെടല്‍ വേണ്ട രീതിയിലായില്ല” എന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, 2022-ല്‍ കോട്ടുവള്ളി സ്വദേശികളായ ദമ്പതികളില്‍ നിന്ന് ആശയും ഭര്‍ത്താവും പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പിന്നീട് തുക തിരികെ നല്‍കിയിട്ടും, കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ശ്രമം നടന്നുവെങ്കിലും, അത് പരാജയപ്പെട്ടു. തുടര്‍ന്ന്, രാത്രി വീണ്ടും വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ആശ ബെന്നിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി വൈകുന്നേരം സംസ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Tag: Housewife commits suicide after being threatened with extortion in Paravur, more details revealed