DeathKerala NewsLatest NewsLocal NewsNews
കണ്ണൂരിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു.

പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തിൽ രാജുവിന്റെ ഭാര്യ ടെസ്സി ( 42) മിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. വീടിനു പിറകുവശത്തുള്ള പശുത്തൊഴുത്തിന് സമീപത്ത് നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.