തലക്കൽ ചന്തു ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ വയനാട്ടിൽ മൃഗവേട്ട.

വയനാട് ജില്ലയിലെ വൈത്തിരിയിൽ പ്രവർത്തിച്ചു വരുന്ന തലക്കൽ ചന്തു ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ സമീപത്തെ വനമേഖലയിൽ നിന്ന് മൃഗവേട്ട നടത്തി വന്നിരുന്നതായി വനം വകുപ്പ് കണ്ടെത്തി. കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം പദ്മനാഭന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി ഉഴിച്ചിൽ കേന്ദ്രം റെയ്ഡ് ചെയ്ത കൽപ്പറ്റ ഫോറസ്റ് ഫ്ലയിങ് സ്ക്വർഡ് വേട്ടയാടി കൊന്ന മലമാനിന്റെ ഇറച്ചി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

സംഭവത്തിൽ ബാബു, ശിവദാസൻ എന്നിവരെ ഫോറെസ്റ്റ് ഫ്ലയിങ് സ്ക്വർഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉഴിച്ചിൽ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലകൃഷ്ണൻ, സഹായികളായ കിഷോർ, മോഹനൻ, കേശവൻ, എന്നിവരെ വനം വകുപ്പ് തേടി വരുകയാണ്. പതിവായി മൃഗ വേട്ട നടത്തിവരുന്ന സംഘം വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി ഉഴിച്ചിൽ കേന്ദ്രത്തിൽ വെച്ചാണ് വിൽപ്പന നടത്തി വന്നിരുന്നത്.