കുട്ടികൾക്ക് രോഗ ലക്ഷണങ്ങളില്ലാതെ കൊറോണ പിടിപെടാം; ഗുരുതരമാകില്ല; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കുട്ടികൾക്ക് കൊറോണ ബാധിച്ചാൽ ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല. അത് ഗുരുതരമായേക്കില്ലെന്നും കേന്ദ്രസർക്കാർ. കുട്ടികൾക്ക് കൊറോണ ബാധിച്ചാൽ കുറഞ്ഞ ലക്ഷണങ്ങളേ ഉണ്ടാകു. സാധാരണനിലയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരില്ലെന്നും നീതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു.
കുട്ടികൾ ഈ അണുബാധയിൽനിന്ന് മുക്തമല്ല. അവർക്കും രോഗം ബാധിക്കാം. എന്നാൽ കുട്ടികളിൽ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും പോൾ പറഞ്ഞു. കുട്ടികളിലെ കൊറോണ ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം.
കുട്ടികളെ രോഗം പടരുന്നതിൻറെ ഭാഗമാകാൻ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്നും ഡോ. പോൾ കൂട്ടിച്ചേർത്തു