പാലക്കാട് എട്ട് പേർക്ക് കൂടി കോവിഡ്

പാലക്കാട് ജില്ലയിൽ ശനിയാഴ്ച എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഉത്തർപ്രദേശ്-1 ആഗ്രയിൽ നിന്ന് ജൂൺ ആറിന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി(22 പുരുഷൻ).ഇദ്ദേഹം ഏഴു പേർ അടങ്ങുന്ന സംഘത്തോടൊപ്പം ആണ് എത്തിയിട്ടുള്ളത്.ഇതിൽ ഒരാൾക്ക് ജൂൺ 10 ന് രോഗം സ്ഥിരീകരിച്ചിരുന്നു.
ദുബായ് -1 കൊപ്പം കീഴ്മുറി സ്വദേശി (22 പുരുഷൻ),അബുദാബി-1 മെയ് 27 ന് എത്തിയ വാടാനാംകുറുശ്ശി സ്വദേശി (22 പുരുഷൻ),തമിഴ്നാട്-1 നെല്ലൂരിൽ സന്ദർശനം നടത്തി എത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി (20 പുരുഷൻ), ഖത്തർ-1 ജൂൺ 7 ന് എത്തിയ മേലെ പട്ടാമ്പി സ്വദേശി (30, പുരുഷൻ), ഒമാൻ-1 ശ്രീകൃഷ്ണപുരം സ്വദേശി(23 പുരുഷൻ). ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
കുവൈത്ത്-1 പട്ടിത്തറ സ്വദേശി(50 പുരുഷൻ), ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.ഡൽഹി-1 ഡൽഹിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശി(23 സ്ത്രീ). ഇവർ എറണാകുളത്താണ് ചികിത്സയിലുള്ളത്. കൂടാതെ ജില്ലയിൽ ഇന്ന് ഒൻപത് പേർ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 173 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.