ഐ.ടി സെക്രട്ടറി ശിവശങ്കരന്‍,സ്വപ്‌ന സുരേഷിൻറെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ, 8 മണിയാകുമ്പോള്‍ വരും, രാത്രി 1 മണിയാകുമ്പോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകും,
NewsKeralaLocal NewsCrime

ഐ.ടി സെക്രട്ടറി ശിവശങ്കരന്‍,സ്വപ്‌ന സുരേഷിൻറെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ, 8 മണിയാകുമ്പോള്‍ വരും, രാത്രി 1 മണിയാകുമ്പോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകും,

ഐ.ടി സെക്രട്ടറി ശിവശങ്കരന്‍,സ്വപ്‌ന സുരേഷിൻറെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ, 8 മണിയാകുമ്പോള്‍ വരും, രാത്രി 1 മണിയാകുമ്പോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകും, ഒരിക്കൽ ശിവശങ്കരന് ഗേറ്റ് തുറക്കാഞ്ഞതിന്, സ്വപ്‌നയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ അടിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷും ഐ.ടി സെക്രട്ടറി ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് സ്വപ്‌നയുടെ പഴയകാല അയല്‍വാസി. സ്വപ്ന സുരേഷ് തിരുവനന്തപുരം മുടവന്‍മുകളില്‍ താമസിച്ചിരുന്നപ്പോള്‍ ഐ.ടി സെക്രട്ടറി ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് റസിഡന്റ് ഒരു അസോസിയേഷന്‍ ഭാരവാഹിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
‘അഞ്ച് വര്‍ഷം സ്വപ്‌ന ഇവിടെ താമസിച്ചിരുന്നു. അതിന് ശേഷം മണക്കാട് കോണ്‍സുലേറ്റില്‍ അവര്‍ക്ക് ജോലി കിട്ടി. അതോടെ ഇവിടെ കുറച്ച് ട്രാവല്‍ ഏജന്‍സികള്‍ വന്ന് തുടങ്ങി. ശിവശങ്കരന്‍ പല പ്രാവശ്യം വന്നിട്ടുണ്ട്. സ്റ്റേറ്റ് കാറിലാണ് വരുന്നത്.’, അയല്‍വാസി പറഞ്ഞു.

ശിവശങ്കരന്‍ 8 മണിയാകുമ്പോള്‍ വന്ന് രാത്രി 1 മണിയാകുമ്പോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.
’അതൊരു നിത്യസംഭവമായപ്പോള്‍ ഞങ്ങള്‍ ഇവിടെ ചില നിയന്ത്രണങ്ങളൊക്കെ വച്ചു. അങ്ങനെ സെക്യൂരിറ്റിയെ വെച്ചു. ഒരിക്കല്‍ ശിവശങ്കരന്‍ വന്നപ്പോള്‍ തുറന്നുകൊടുത്തില്ല. അതിന്റെ പേരില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ അടിച്ചു’
ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പില്‍ എങ്ങനെ ജോലി കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശിവശങ്കരന്‍ ഐ.ടി സെക്രട്ടറി ആണെന്ന് അറിയില്ലായിരുന്നെന്നും സ്പ്രിംഗ്‌ളര്‍ കേസ് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അയൽവാസി പറയുന്നുണ്ട്.
അതെ സമയം യു.എ.ഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐ.ടി വകുപ്പ് അറിയിച്ചു. കെ.എസ്.ഐ.ടി.എല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന.
താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ.ടി വകുപ്പ് അറിയിച്ചു. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ കസ്റ്റംസിന്റെ അന്വേഷണം നടന്നു വരുന്നത്.

Related Articles

Post Your Comments

Back to top button