

തുരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിന്റെ നിയമപരിരക്ഷയുടെ മറവിൽ നടന്ന പതിനാലു കോടിയുടെ സ്വർണ്ണ കള്ളക്കടത്ത് കേരളത്തിൽ കത്തുകയാണ്. ഒളിവിൽ പോകും വരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെയുമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി രണ്ടാം ദിവസവും സ്വപ്നയെ ഒളിവിടത്തില്‍ സുരക്ഷിതയാക്കുന്നത് ആരാണ്. ആരാണ് സ്വപ്നക്ക് സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നത്. ആ സുരക്ഷാ കവച്ചതിനു ഭരണ ബന്ധമില്ലെങ്കിൽ പുഷ്പം പോലെ തിരുവന്തപുരത്ത് തന്നെ ഉണ്ടെന്നു പറയുന്ന സ്വപ്നയെ പോലീസ് പൊക്കിയേനെ.ഉന്നതരുടെ സത്കാരങ്ങളിലും വിരുന്നുകളിലുമെല്ലാം അതിഥിയായും ആതിഥേയയായും തിളങ്ങി വന്നിരുന്ന സെക്രട്ടറിയേറ്റിന്റെ ഏതു ഇടനാഴികളിലും ആരുടേയും അനുവാദമില്ലാതെ നുഴഞ്ഞു നടന്നിരുന്ന സ്വപ്ന അനന്തപുരിയിൽ മറഞ്ഞിരിക്കുന്നത് ഇത് രണ്ടാം നാൾ ആണെന്ന് ഓർക്കണം.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് വിഷയത്തിൽ ഐ ടി വകുപ്പിനും, മുഖ്യപ്രതിയുമായി ഐ ടി തലവനുമുള്ള ബന്ധം ആരോപിച്ചു പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണക്കടത്ത് കേസിൽ പ്രതിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. കളക്ടറേറ്റിന് മുൻവശത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്ലിഫ്ഹൗസ് ചാടിക്കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റിയെങ്കിലും വിവാദങ്ങള്‍ ഉടനൊന്നും കെട്ടടങ്ങില്ല. ആരോപണങ്ങളില്‍ നിന്ന് അത്രയെളുപ്പം ഒഴിഞ്ഞ് മാറാന്‍ മുഖ്യമന്ത്രിക്കും കഴിയില്ല. ഐടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് എല്‍.ഡി.എഫിലും അതൃപ്തി ഉണ്ടാക്കി. ശിവശങ്കറിനെതിരെ തുടര്‍ച്ചായി വിവാദങ്ങള്‍ ഉണ്ടായിട്ടും സംരക്ഷണ കവചം തീര്‍ത്ത മുഖ്യമന്ത്രിക്ക് ഇപ്പോഴത്തെ ആരോപണങ്ങളില്‍ പെട്ടെന്ന് തലയൂരാന്‍ ആവില്ല. തന്‍റെ കീഴിലെ വകുപ്പില്‍ പ്രധാനപ്പെട്ട തസ്തികയില്‍ കേസില്‍ അകപ്പെട്ട ഒരാളെ നിയമിച്ചത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും നിലനില്‍ക്കുന്നതല്ല.
സെക്രട്ടറിയറ്റിൽ ഇടനാഴികളിൽ ഉന്നതങ്ങളിലുള്ളവർക്ക് പ്രിയങ്കരിയായിരുന്ന സ്വപ്നയെ ,രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്തുകാരിയായിട്ടാണ് കസ്റ്റംസ് കാണുന്നത്. സ്വപ്നവഴി കേരളത്തിൽ രണ്ടുനാൾ ഉയർന്ന വിവാദം ചില്ലറയല്ല. സ്വപ്ന ഉയർത്തിയ വിവാദം കേരളത്തിൽ ആളിക്കത്തിയതിന്റെ ഒറ്റവരികുറിപ്പാണ് താഴെ. സ്വപ്ന ഒറ്റനാൽ കൊണ്ട് സ്വർണ്ണ റാണിയായി മാറുകയായിരുന്നു.
ആരാണ് സ്വപ്ന സുരേഷ് എന്ന സ്വർണ്ണ റാണി.
സ്വപ്ന സുരേഷ്. ജനിച്ചതും പഠിച്ചതും യുഎഇയില്‍, പിതാവ് പ്രവാസിയായിരുന്നു, ആദ്യ വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസം,2011- 12ല്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി,2013- 16ല്‍ എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി, സാറ്റ്സില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയെ തുടര്‍ന്ന് രാജി, തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുടങ്ങിയപ്പോള്‍ അവിടെ ജോലിക്ക് കയറി, ഉന്നതര്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകയായി,രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായി,അറബിക് നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു- അങ്ങനെയും വിപുലമായ ബന്ധങ്ങളുണ്ടാക്കി,കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഐടി വകുപ്പില്‍ ജോലി,ക്രൈംബ്രാഞ്ച് കേസിലെ പ്രതി, യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ടയാള്‍ എങ്ങനെ ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടു എന്നത് സർക്കാരിന് പോലും അറിയാത്ത ചോദ്യം.
സ്വപ്ന സുരേഷിനെതിരെ കേസുണ്ടെന്ന വിവരം ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നത് മൂടി വെച്ച് കൊണ്ടായിരുന്നു അനന്തപുരിയിലെ ഭരണ കേന്ദ്രങ്ങളിൽ സ്വപ്നക്ക് സ്വര്യ വിഹാരം നടത്താൻ അവസരം ഒരുക്കിയിരുന്നത്. ഇന്റലിജിൻസ് റിപ്പോർട്ട് ആകട്ടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ ശിവശങ്കർ മൂടി വെക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയത് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍. പ്രതി സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്.
പ്രതിപക്ഷത്തിന്റെയും, ബി ജെപിയും പ്രതിഷേധങ്ങളെത്തുടർന്നും കസ്റ്റംസ് ചോദ്യം ചെയ്തേക്കുമെന്ന അവസ്ഥ എത്തുന്നതോടെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ എം. ശിവശങ്കര്‍ ഐ.എ.എസ് ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കുന്നു.
തന്റെ വകുപ്പിലെ ഒരു ജീവനക്കാരി മാത്രമായ സ്വപ്നയുടെ വീട്ടിൽ ശിവശങ്കർ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നത് കസ്റ്റംസ് ഗൗരവത്തോടെ കാണുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഐ ടി സെക്രട്ടറിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് കസ്റ്റംസിനെ ഈ കാര്യം കൊണ്ടുചെന്നെത്തിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുന്നു. സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതെന്നും, ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്നും ചെന്നിത്തല ആരോപണം ഉന്നയിക്കുന്നു.
സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ലെന്നുസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ലെന്നു പ്രഖ്യാപിക്കുന്നു.
വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായുംഐടി വകുപ്പുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തിയ വിവരം പുറത്താവുന്നു.
സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ച കള്ളമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ പ്രസ്താവന നടത്തുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നും, സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറയുന്നു.
തിരുവനന്തപുരത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും, റൂട്ട് മാപ്പ് തയാറാക്കിയാൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരുമുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയുടെ പരിഹാസ പ്രസ്താവന ഫേസ് ബൂക്കിലൂടെ നടത്തുന്നു. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്ന് ഷാഫി പറമ്പിൽ അറിയിക്കുന്നു.
സ്വർണ്ണ കള്ളക്കടത്ത് കേസിലെ കണ്ണികൾ നീണ്ടു പോകുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തു കേസുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്ന് ബെന്നി ബഹനാൻ ആരോപിക്കുന്നു. സ്വപ്നയെ അറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എങ്ങനെ ജോലി കിട്ടി എന്നാണ് ബെന്നി ബഹനാൻ എം.പി.ചോദിക്കുന്നു.
സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഐ.ടി സെക്രട്ടറി എം ശിവ ശങ്കർ ഐ.ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷവും, ബി ജെ പി യും പ്രതിഷേധങ്ങൾ ശക്തമാക്കായ സാഹചര്യത്തിൽ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കൂടി എം ശിവശങ്കറെ സർക്കാർ നീക്കം ചെയ്യുന്നു.
ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോയെന്ന് മുനീര്‍ ചോദിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് സംഭവത്തിൽ യു.എ.ഇയും അന്വേഷണം പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കുമെന്നു യു.എ.ഇ.യുടെ ന്യൂഡൽഹിയിലെ എംബസി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി. രാജ്യത്തെ നിലനിൽക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വർണക്കടത്ത് പ്രതികൾ ശ്രമിച്ചിരിക്കുന്നതിന്നു യു എ ഇ പറയുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ഇടപെടലുകളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും ബിജെപി നേതാവ് ബി. ഗോപാല കൃഷ്ണന്‍ ആരോപിക്കുന്നു.
സ്വപ്ന സുരേഷ് നിരന്തരമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറാവണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെടുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്വപ്നയെ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിൽ അറിയാമെന്നും സ്പീക്കര്‍ പറയുന്നു. അതേസമയം,കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. തിരുവനന്തപുരത്തിന് സമീപം നെടുമങ്ങാടുള്ള വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് സ്പീക്കര്‍ എത്തിയതാണ് ദൃശ്യങ്ങൾ.
സ്വപ്ന കടത്തിയ സ്വർണ്ണം ഉയർത്തിയ വിവാദം ഇവിടെയും തീരുന്നില്ല.
Post Your Comments