CrimeEditor's ChoiceKerala NewsLatest NewsLaw,News
ഭക്ഷ്യകിറ്റ് വിതരണം,മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി.

തിരുവനന്തപുരം/ യു.എ.ഇയിൽ നിന്ന് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് വഴി എത്തിച്ച് നടത്തിയ ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി. വിഷയത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എം.ഡിയ്ക്കുമെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത ഭക്ഷ്യകിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി കെ.ടി ജലീലിന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് ഇത് വിതരണം ചെയ്തിരിക്കുന്നതെന്നും, ഇതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടെന്നും, ഹരജിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.