ഇരട്ടസഹോദരന്‍മാരുടെ ആത്മഹത്യ ദൗര്‍ഭാഗ്യകരം; ബാങ്ക് മൂലമാണോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി
കോട്ടയത്തെ ഇരട്ട സഹോദരന്‍മാരുടെ ആത്മഹത്യയില്‍ ബാങ്കിന്റെ ഇടപ്പെടല്‍ മൂലമാണോ എന്ന് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. കോട്ടയത്ത് ഇരട്ട സഹോദരന്മാരുടെ ആത്മഹത്യ ബാങ്കിന്റെ ജപ്തി ഭീഷണി കാരണമാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി വി.എന്‍ വാസവന്‍ മരണത്തില്‍ ബാങ്കിന്റെ പങ്ക് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയത്.ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്നും സര്‍ഫാസി നിയമപ്രകാരം നോട്ടീസ് നല്‍കിയെങ്കിലും ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചില്ലായിരുന്നെന്നും മന്ത്രി.
സര്‍ഫാസി നിയമപ്രകാരം നോട്ടീസ് നല്‍കിയെങ്കിലും ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇരട്ട സഹോദരന്മാരുടെ ആത്മഹത്യ നിര്‍ഭാഗ്യകരം സര്‍ക്കാരിന് ദുഃഖമുണ്ട് മരണത്തിന് രണ്ടുദിവസം മുമ്ബ് ബാങ്ക് മാനേജരോട് സംസാരിച്ചിരുന്നു. അതാണോ മരണകാരണം എന്ന് അറിയില്ല അതിനെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാന്റെയും നിസാര്‍ ഖാന്റെയും ആത്മഹത്യയ്ക്ക് കാരണം ബാങ്ക് ഉദ്യോഗസ്ഥരുടെ നിരന്തര ഭീഷണിയാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ ആരോപിച്ചു. മന്ത്രിയുടെ വിശദീകത്തോടെ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു .തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.