ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ നിയമ പരിരക്ഷ ഇല്ല,ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം.

തിരുവനന്തപുരം / യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുവഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് നിയമ പരിരക്ഷ ഇല്ല. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സ്പീക്കറുടേത് ഭരണഘടനാപദവി ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ട് പോകാനെന്നു മാത്രമാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമന്‍സ് നല്കി സ്പീക്കറെ കസ്റ്റംസ് വിളിപ്പിക്കും. പ്രമുഖരായ ആരെയൊക്കെ ചോദ്യം ചെയ്യണം എന്നത് സംബന്ധിച്ച് കസ്റ്റംസ് ഒരു പട്ടിക തയാറാക്കിക്കഴിഞ്ഞു. ഇത് പ്രകാരം കോണ്‍സുലേറ്റ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്ത് തുടങ്ങും.