നിയമപരിരക്ഷയുണ്ടെന്ന വാദം കസ്റ്റംസ് തള്ളി,സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ കസ്റ്റംസിന്റെ മുന്നിലേക്ക്.

കൊച്ചി /ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായതോടെ അയ്യപ്പൻ വെള്ളിയാഴ്ച കസ്റ്റംസിന് മുന്നില്‍ ഹാജരാകും. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പൻ ഹാജരാകുമെന്ന സ്ഥിരീകരണം ഉണ്ടായത്. മൂന്നാം തവണ അയ്യപ്പന്റെ വീട്ടു വിലാസത്തിലേക്കായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതായത് ഒരു വ്യക്തി എന്ന നിലയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്. ഇത്തവണ അയ്യപ്പന്റെ വീട്ടു വിലാസത്തിലേക്കായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പൻ ഹാജരാകുമെന്ന സ്ഥിരീകരണം വന്നത്. കസ്റ്റംസ് വീണ്ടും നോട്ടിസ് നല്‍കിയതിന് പിന്നാലെ സ്റ്റാഫംഗത്തെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭാചട്ടം 165 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചു. എന്നാല്‍ ഇങ്ങനെയൊരു അനുമതിയുടെ ആവശ്യമില്ലെന്നു കസ്റ്റംസിന് ലഭിച്ച നിയമോപദേശം ലഭിക്കുകയായിരുന്നു. അറസ്റ്റിനു മാത്രമാണ് ഈ അനുമതി വേണ്ടത്. യാഥാർഥ്യം ഇങ്ങനെയിരിക്കെയാണ് നിയമസഭാ ചട്ടം 165 ന്റെ പേര് പറഞ്ഞു കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് അയ്യപ്പൻ ഹാജരാകാതിരുന്നത്. ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിർണായക മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. അയ്യപ്പനെ കസ്റ്റംസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുന്നത്.