ഇന്ത്യയിൽ കൊവിഡ് ആക്റ്റിവ് കേസുകൾ നാലു ലക്ഷത്തിലേക്ക് കുറഞ്ഞു.

ന്യൂഡൽഹി / ഇന്ത്യയിൽ കൊവിഡ് ആക്റ്റിവ് കേസുകൾ കുറഞ്ഞ് നാലു ലക്ഷത്തിലേക്ക് എത്തി. 138 ദിവസത്തിനു ശേഷമാണ് ആക്റ്റിവ് കേസുകൾ ഇത്രകണ്ട് കുറഞ്ഞിരിക്കുന്നത്. 4,03,248 പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് രോഗബാധിതരായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട അറിയിപ്പിൽ ആണ് ഇക്കാര്യം പറഞ്ഞി ട്ടുള്ളത്. ഇതുവരെ രാജ്യത്തുണ്ടായ മൊത്തം കേസുകളുടെ 4.18 ശതമാനം മാത്രമാണിത്. പ്രതിദിന കേസ് വർധനയെക്കാൾ കൂടുതൽ പേർ രോഗമുക്തരാവുന്ന പ്രവണത തുടരുന്നു കൊണ്ടിരിക്കുന്നു. റിക്കവറി നിരക്ക് 94.37 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.45 ശതമാനത്തിൽ തുടരുന്നു. രാജ്യത്ത് രോഗമുക്തരായവർ 91 ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 36,011 പേർക്ക് പുതുതായി രോഗം സ്ഥിരീ കരിക്കുകയുണ്ടായി. മൊത്തം കേസുകൾ ഇതോടെ 96.44 ലക്ഷമായി. 482 പേർ കൂടി രാജ്യത്ത് മരണപെട്ടു. ഇതുവരെയുള്ള മരണസംഖ്യ 1.40 ലക്ഷം കടന്നു. ശനിയാഴ്ച 11.01 ലക്ഷം സാംപിളുകളാണ് രാജ്യ ത്തു പരിശോധിച്ചത്. ഇതുവരെയുള്ള സാംപിൾ പരിശോധന 14.69 കോടി പിന്നിട്ടിട്ടു. പ്രതിദിന മരണസംഖ്യയിൽ മഹാരാഷ്ട്രയാണു മുന്നിൽ – 95. ഡൽഹിയിൽ 77, പശ്ചിമ ബംഗാളിൽ 49, കേരളത്തിൽ 32, ഹരിയാനയിൽ 25, പഞ്ചാബിൽ 24, ഉത്തർപ്രദേശിൽ 23, ഛത്തി സ്ഗഡിൽ 21, രാജസ്ഥാനിൽ 20 പേർ കഴിഞ്ഞ ദിവസം കൊവിഡിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള കൊവിഡ് മരണം 47,694 ആയി. കർണാടകയിൽ 11,846, തമിഴ്നാട്ടിൽ 11,777, ഡൽഹിയിൽ 9,574, പശ്ചിമ ബംഗാളിൽ 8,677, യുപിയിൽ 7,900, ആന്ധ്രയിൽ 7,024, പഞ്ചാ ബിൽ 4,906, ഗുജറാത്തിൽ 4,064, മധ്യപ്രദേശിൽ 3,326 എന്നിങ്ങ നെയാണ് ഇതുവരെയുള്ള മരണസംഖ്യ. 70 ശതമാന ത്തിലേറെ കൊവിഡ് മരണങ്ങളും മറ്റു രോഗങ്ങളുള്ള വരിലാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്.