ഇന്ത്യയിൽ കോവിഡ് കേസുകൾ 16.38 ലക്ഷം കവിഞ്ഞു.
NewsKeralaNationalLocal NewsHealth

ഇന്ത്യയിൽ കോവിഡ് കേസുകൾ 16.38 ലക്ഷം കവിഞ്ഞു.

ഇന്ത്യയിൽ കോവിഡ് കേസുകൾ 16.38 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിൽ 55,079 പേർക്ക് രോഗം സ്ഥിരീകരിച്ചു. 779 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 35000 കവിഞ്ഞു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 64.54% ൽ എത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ഹർഷവർധന്‍റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതല സമിതി ചർച്ച ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം16,38,870 ലേക്ക് എത്തി. 50 ജില്ലകളിലായാണ് 80 % കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 779 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 35747 ആയി. നിലവിൽ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അഞ്ചാമതാണ് ഇന്ത്യ ഉള്ളത്. ആന്ധ്രാപ്രദേശിലെ സ്ഥിതി സങ്കീർണമായി തുടരുകയാണ്. പ്രതിദിനം പതിനായിരത്തിലധികം പേർക്കാണ് ആന്ധ്രയിൽ രോഗം സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗബാധ രൂക്ഷമാണ്. ഗുജറാത്തിൽ മരണനിരക്കും ഉയർന്ന നിലയിലാണ്. 64.38% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 16 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിക്ക് മുകളിൽ ആണ്. 2.19 % ആണ് മരണ നിരക്ക്. ഇരുപത്തി നാല് സംസ്ഥാനങ്ങളിൽ മരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന ആറ് ലക്ഷം കടന്നു. 10 ലക്ഷം എന്നതാണ്
പ്രതിദിന സാമ്പിൾ പരിശോധനയിൽ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Related Articles

Post Your Comments

Back to top button