CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്വർണക്കടത്ത്, ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം തുടങ്ങി.

വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപെട്ടു യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം തുടങ്ങി. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ആയിരുന്ന ഖാലിദ് മുഹമ്മദ് ഷൗക്രിക്ക് എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലിദ് വിദേശ ത്തേക്ക് കടന്നുകളയുകയായിരുന്നു. ഖാലിദ് മുഹമ്മദ് ഷൗക്രിക്കെ തിരെ വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. റെഡ് കോർണർ നോട്ടിസിനുള്ള ആദ്യപടിയായി വാറന്റ് പുറപ്പെടുവികാണാന് ഉദ്ദേശിക്കുന്നത്. എൻഐഎയും റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.