Kerala NewsLatest NewsLocal NewsNews

കൊച്ചിയില്‍ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങള്‍ തകര്‍ത്തു

കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പതിമൂന്നോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപമാണ് അപകടം.

ഫോര്‍ട്ട്‌കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു. സംഭവത്തില്‍ പതിമൂന്നോളം വാഹനങ്ങള്‍ക്ക് വലിയതോതിലുള്ള കേടുപാടുണ്ടായി.

മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായി തകര്‍ന്ന കാറുകളും ഇതിലുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button