Kerala NewsLatest News
ലോക്ഡൗണിനിടയിലും പൊള്ളുന്ന ഇന്ധനവില
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോൾ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ് ഇന്നുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്.
ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.