ഈ മാസം 15 മുതൽ രാജ്യത്ത് സ്കൂളുകളും കോളേജും തുറക്കാം; നിർദ്ദേശങ്ങൾ ഇങ്ങനെ

അൺലോക്ക് അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായി ഒക്‌ടോബർ 15 മുതൽ രാജ്യത്തെ സ്‌കൂളുകളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ആന്തി
മതീരുമാനം സ്വീകരിക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളും സാഹചര്യങ്ങൾഅടിസ്ഥാനമാക്കി എസ്ഒപി പുറത്തിറക്കണം. സ്‌കൂളുകളിൽ വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമായും ഹാജരാക്കണം.വീട്ടിൽ ഇരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകണം. കണ്ടെയ്‌ൻമെൻ്റ് സോണുകളിലുള്ള വിദ്യാർഥികൾ സ്‌കൂളുകളിൽ വരേണ്ടതില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്. സ്‌കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്.സ്‌കൂളുകൾ തുറന്നാലും രണ്ടോ മൂന്നൊ ആഴ്‌ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിർണയം പാടില്ല. വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസറിൻ്റെ ഉപയോഗവും നിരബന്ധമാണ്.
വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്‌കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണം. വിദ്യാർഥികൾ സ്‌കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കണം. ശുചിത്വം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നിവയാണ് പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ.