Kerala NewsLatest News

ഇന്ന് 100 രൂപ കടന്നു, പെട്രോളിന് ശരിക്കും 44 രൂപ, ബാക്കി കേന്ദ്ര സംസ്ഥാന നികുതി

കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി. 100 രൂപ പമ്പില്‍ കൊടുക്കുമ്പോള്‍ അതില്‍ 44.39 രൂപയാണ് പെട്രോളിന്റെ ഉല്‍പന്നവില. ബാക്കി 55.61 രൂപയും കേന്ദ്ര, സംസ്ഥാന നികുതികളും സെസുമാണ്. ഈ വര്‍ഷം ഇതുവരെ 6 മാസത്തിനിടയില്‍ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചത്; കുറച്ചത് വെറും 4 തവണ. ഇടയ്ക്ക് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 2 മാസത്തിലേറെ വില കൂട്ടിയില്ല.

ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍വില ഇന്നലെ രേഖപ്പെടുത്തിയത് – ലീറ്ററിന് 100.09 രൂപ. ഇടുക്കി രാജകുമാരിയിലും തിരുവനന്തപുരം പാറശാലയിലും 100.04 രൂപ; ഇടുക്കി ആനപ്പാറയില്‍ 100 രൂപ. പൂപ്പാറയില്‍ ഡീസലിനു 94.80 രൂപയായി.

കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ കേന്ദ്രമെടുക്കുന്ന നികുതിയില്‍ 300 ശതമാനമാണു വര്‍ധനയുണ്ടായത്. 2014 ല്‍ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോള്‍ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button