ഭീതി,സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായിട്ടും മരിക്കുന്നവര്‍ നിരവധി

സംസ്ഥാനത്ത് കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ഹൃദയാഘാതം , തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ , ഉറക്കമില്ലായ്മ , മാനസിക പിരിമുറുക്കം തുടങ്ങിയവ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് കോവിഡാന്തര പ്രശ്നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. കോവിഡാന്തര രോഗങ്ങളും മരണവും കൂടുന്നതില്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം അസുഖങ്ങള്‍ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സംസ്ഥാനത്തൊട്ടാകെയുള്ള 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93680 പേരാണ് ചികില്‍സ തേടിയത്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ചികിത്സ തേടിയത്.7409 പേരാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്.
3341 പേര് പേശി അസ്ഥി സംബന്ധവുമായ അസുഖങ്ങള്‍ക്കും ,1649 പേര് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും, ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400പേരും ചികില്‍സ തേടി.812 പേര് ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി ചികില്‍സ തേടി.