ശത്രുവിനെ ഭസ്മമാക്കും ആകാശ് ഇഗ്ല മിസൈലുകൾ ഇന്ത്യ വീണ്ടും പരീക്ഷിച്ചു.

ന്യൂഡൽഹി/ അതിർത്തിയിൽ ചൈനയുടെയും, പാക്കിസ്ഥാന്റെയും ഭീഷണി നിലനിൽക്കെ തദ്ദേശീയമായി നിർമിച്ച 10 ആകാശ് മിസൈലുകൾ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ ഏത് ആക്രമണവും തടയാൻ ശേഷിയും കരുത്തുമുള്ള പത്തോളം ആകാശ് മിസൈലുകളുടെ പരീക്ഷണം ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചിലായിരുന്നു നടന്നത്. നേരിട്ടു തൊടുത്ത പ്പോൾ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തി. ആകാശ് മിസൈലുകൾക്കൊപ്പം ഇഗ്ല മിസൈലുകളും ഇന്ത്യ പരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു മിസൈലു കളും നിലവിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ആകാശ് മിസൈലുകൾ അടുത്തിടെ ഇന്ത്യ പരിഷ്കരിച്ചവയാണ്.
ഉയരങ്ങളിലുള്ള ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ കഴിയും വിധം ആകാശ് മിസൈലുകളെ ഡിആർഡിഒ പരിഷ്കരിക്കാനുള്ള ഗവേഷ ണങ്ങൾ ഇപ്പോഴും നടത്തിവരികയാണ്. അതിർത്തിയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഫലപ്രദമായവ മിസൈൽ സംവിധാനത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഡിആർഡിഒ നടത്തി വരുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ് ചൈന അതിർത്തിയിൽ ഇപ്പോൾ വിന്യസിച്ചിരി ക്കുന്നത്. ഏഴു സ്ക്വാഡ്രൺ മിസൈൽ സംവിധാനങ്ങൾ സ്ഥാപിക്കാൻ വ്യോമസേനയ്ക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 5500 കോടി രൂപ അനുവദിച്ചിരുന്നതാണ്. പാക്കിസ്ഥാനും ചൈനയുമാ യുള്ള അതിർത്തിയിൽ ഇത്തരം മൂന്നു മിസൈൽ സംവിധാനങ്ങൾ ഇന്ത്യ വിന്യസിക്കുകയാണ്.
