അത്യാധുനിക ആന്റി ഷിപ്പ് മിസൈൽ ബംഗാൾ ഉൾക്കടലിൽ ഇന്ത്യ പരീക്ഷിച്ചു.

ന്യൂഡൽഹി/ ശത്രു രാജ്യങ്ങളുടെ കപ്പലുകളെ നിമിഷങ്ങൾ കൊണ്ട് തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആന്റി ഷിപ്പ് മിസൈൽ (എ.എസ്.എച്ച്.എം) ബംഗാൾ ഉൾക്കടലിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് കോറ എന്ന കപ്പലിൽ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക കപ്പലിൽ കൃത്യമായി മിസൈൽ പതിച്ചെന്ന് നാവികസേന അധികൃതർ ആണ് തുടർന്ന് അറിയിച്ചത്. പരീക്ഷണ കപ്പൽ പൂർണമായും തകർന്നു. ഇതിനു മുൻപും, ആന്റി ഷിപ്പ് മിസൈൽ പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു. ഐഎൻഎസ് പ്രഫലിൽ നിന്നാണ് മിസൈൽ അന്ന് തൊടുത്ത. അറേബ്യൻ കടലിലാണ് ആ പരീക്ഷണം നടന്നത്.
അന്തർവാഹിനികളെ തകർക്കാൻ സാധ്യമായ ഐഎൻഎസ് കവരത്തി എന്ന യുദ്ധകപ്പലും, ഇന്ത്യ പുറത്തിറക്കി. കരസേന മേധാവി എം.എം നരവനേയാണ് കപ്പൽ രാജ്യത്തിന് സമർപ്പിച്ചത്. ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്താനും കൃത്യമായ നശിപ്പിക്കാനും ഐഎൻഎസ് കവരത്തിക്ക് കഴിയുമെന്ന് നാവികസേന അറിയിച്ചു. ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാൻ കഴിവുളളവയാണ് ഇവ. മുൻപ് ഐ.എൻ.എസ് പ്രബൽ യുദ്ധകപ്പലിൽ നിന്ന് റഷ്യൻ നിർമ്മിത കെ.എച്ച്-35 ‘ഉറാൻ’ മിസൈലുകളും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.