Editor's ChoiceKerala NewsLatest NewsLocal NewsNationalNews
വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ പ്രകോപനം സൃഷ്ടിച്ച രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു.

ശ്രീനഗർ / വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ പ്രകോപനം സൃഷ്ടിച്ച പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചു കൊണ്ട് രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. രാജൗരി ജില്ലയിലെ നൗഷേര മേഖലയിൽ ചൊവ്വാഴ്ചയാണ് ഇന്ത്യൻ സൈനിക നടപടി ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തികൊണ്ട്, ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്ഉണ്ടായത്.