ചൈനയുമായി അകലുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങൾ വിജയത്തിലേക്ക്.

ചൈനയുമായി അകലുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങൾ വിജയത്തിലേക്ക്. സാംസങ് ഇലക്ട്രോണിക്സ്, ആപ്പിൾ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിച്ചു. സാംസങ്ങ്, ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ കോര്‍പ് എന്നിവയും നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. വൈദ്യുതോപകരണ നിർമാതാക്കൾക്ക് മോദി സർക്കാർ മാർച്ചിൽ അഞ്ചു വർഷത്തേക്ക് അവരുടെ വിൽപനയുടെ നാലൂ മുതൽ ആറു ശതമാനം വരെ ഇൻസന്റീവ് പ്രഖ്യാപിച്ചിരുന്നതിന് പിറകേയാണിത്.
രണ്ടു ഡസനോളം കമ്പനികളാണ് മൊബൈൽ ഫോൺ ഫാക്ടറികൾക്കായി ഇന്ത്യയിൽ 1.5 മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താൻ തയാറായിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ ബിസിനസിനും ഇന്ത്യ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, ഫുഡ് പ്രൊസസിങ് തുടങ്ങിയ വ്യവസായങ്ങൾ തുടങ്ങുന്ന കമ്പനികൾക്കും കേന്ദ്രത്തിന്റെ ആശ്വാസ പ്രഖ്യാപനങ്ങൾ ഉണ്ടാവും. പുതിയ തീരുമാനം നടപ്പിലായാല്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലൂടെ മാത്രം 153 ബില്യന്‍ ഡോളറിന്റെ വസ്തുക്കള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടുമെന്നും പത്തു ലക്ഷത്തോളം ജോലി സൃഷ്ടിക്കപ്പെടുമെന്നും ആണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിലൂടെ അഞ്ചു വർഷത്തിനുള്ളിൽ 55 ബില്യൻ ഡോളറിന്റെ അധിക നിക്ഷേപമുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.