കോവിഡ് നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്,ഇരുപത് പേരെ നിരീക്ഷണത്തിലാക്കി.

ഇരിട്ടിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്ന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ഇരുപതിലധികം പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവാണ് ആഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു.
ഞായറാഴ്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പിറന്നാൾ ദിവസം ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്തുപോയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് 20 പേര് ഹൈ റിസ്ക് സമ്പര്ക്കത്തില്പെട്ടതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി. ഇരുനൂറിലധികം പേര് സെക്കന്‍ഡറി സമ്പര്‍ക്കത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരിട്ടി നഗരസഭ ചെയര്മാന് പി.പി അശോകന്റെ പരാതിയെ തുടര്‍ന്നാണ് യുവാവിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.