സര്‍ക്കാരിന്റെ പോലീസ് പ്രതിപക്ഷ നേതാവിനെ ആദരിക്കുന്നോ?പോലീസുകാര്‍ കുടുങ്ങും

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് സ്വീകരണം നല്‍കി പൊലീസുകാര്‍. ആറ് പൊലീസുകാരാണ് എറണാകുളം ഡി.സി.സി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലക്ക് ഷാള്‍ അണിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എ.എസ്.ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എ.എസ്.ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.
കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവര്‍. പൊലീസ് ചട്ടപ്രകാരം രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത് ലംഘിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.