BusinessKerala NewsLatest NewsLaw,Politics
എം.പി സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം
ന്യൂഡല്‍ഹി: ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങാണ് സുരേഷ് ഗോപിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേസമയം എംപി സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. അത്തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.