ഇവരോ കാക്കിക്കുള്ളിലെ കാവല്ക്കാര്
സംസ്ഥാനത്ത് പൊലീസ് ആരെയും മര്‍ദിക്കരുതെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുമ്പൊരിക്കല്‍ നമ്മുടെ മുഖ്യന്ത്രി പിണറായി വിജയന് വിശദീകരിച്ചിരുന്നു.എന്നാല്‍ കൊവിഡ് മൂലം വന്ന ലോക്ക് ഡൗണില്‍ പൊലീസ് സേനയിലെ അംഗങ്ങള്‍ ഒരോരുത്തരും ഇത് പാലിക്കുന്നുണ്ടോ .ഉണ്ടാവാം എന്നാല്‍ അമിതമായി കാണപ്പെടുക മുഖ്യമന്ത്രിയുടെ ഈ വിശദ്ദീകരണം മറന്നവര്‍ ആകാം അല്ലെ.ഇവിടെ ഒരിക്കലെങ്കിലും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടോ സര്‍ക്കാര്‍ ഒരിക്കല്‍ നല്കിയ ഈ വിശദ്ദീകരണം ഒരു പൊലീസ് സ്റ്റേഷനെങ്കിലും കേരളത്തിലുണ്ടോയെന്ന്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരള പൊലീസിന്റെ ക്രൂരതക്കിരയായ എത്ര ആളുകളാണ് നമ്മുടെ കേരളത്തില്‍ ഉള്ളത്.
കൂലിപ്പണിക്കു പോയവരും , അരി വാങ്ങാനിറങ്ങിയവരും , കല്യാണ വരനുമൊക്കെയാണ് ,മീന്‍ക്കച്ചവടം ചെയ്ത് ജീവിക്കാന്‍ ഇറങ്ങിയവരുമെല്ലാം പൊലീസിന്റെ ക്രൂരമായ വേട്ടയാടലിന് ഇരകളായ കാഴ്ച്ചയാണ് നമ്മുക്ക് കണാന്‍ കഴിഞ്ഞത്.അത്തരത്തില്‍ നടന്ന ചില സംഭവങ്ങള്‍ ഒന്ന നോക്കാം.
റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പൊലീസ് വലിച്ചെറിഞ്ഞു. പാരിപ്പള്ളി പൊലീസിന്റെ ക്രൂരതയായിരുന്നു .പാരിപ്പള്ളി പൊലീസ് വലിച്ചെറിഞ്ഞത് മീന്‍ വില്‍ക്കാനെത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ്.16,000 രൂപയുടെ മത്സ്യത്തില്‍ നിന്ന് 500 രൂപക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്ന് വൃദ്ധ പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല.കഴിഞ്ഞിട്ടില്ല ഇവിടുത്തെ തന്നെ മറ്റൊരു സംഭവം പറയാം.
പാരിപ്പള്ളി പൊലീസ് വഴിയോര കച്ചവടക്കാരില്‍ നിന്നും വന്‍ പിഴ ഈടാക്കി. മത്സ്യകച്ചവടക്കാരില്‍ നിന്നാണ് വന്‍തോതില്‍ പിഴ വാങ്ങിയത്.എല്ലാവരെയും വീട്ടിലേക്കപറഞ്ഞയക്കുകയും ചെയ്തു. നിസഹായരായ സാധാരണക്കാര്‍ കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ബലിപെരുന്നാള്‍ തലേന്ന് രാത്രി ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവാവിനെ തൊണ്ടര്‍നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. നിരവില്‍പുഴ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അരീക്കുഴി ഷക്കീറിനെയാണ് മര്ദ്ദീച്ചത്.കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിവസ്ത്രനാക്കി പുലര്‍ച്ച വരെയാണ് ഇയാളെ മര്‍ദ്ദിച്ചത്. ശേഷം വയറ് വേദന അനുഭവപ്പെട്ട ഷക്കീര്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനെല്ലാം പുറമെ ചടയമംഗലം പൊലീസിന്റെ ഭാഗത്തനിന്നുള്ള ദുരനുഭവം പൊതുസമൂഹം അറിഞ്ഞത് ഗൗരിനന്ദ എന്ന പെണ്‍കുട്ടിയിലൂടെയായിരുന്നു. ബാങ്കിനു മുന്നില്‍ ക്യൂ നിന്നവര്‍ക്ക് പെറ്റി നല്‍കാനിറങ്ങിയ പൊലീസുകാരോട് ഗൗരി തട്ടിക്കയറുന്ന വിഡിയോയില്പുറത്ത് വന്നത് പൊലീസിന്റെ മനോഭാവമായിരുന്നു.ഈ പെണ്‍കുട്ടിയെ ജാമ്യമില്ലാ വകുപ്പചുമത്തി ജയിലലടക്കാന്‍ വരെ പൊലീസശ്രമിച്ചു.അങ്ങനെ എത്ര എത്ര സംഭവങ്ങള്‍.
ഇവിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് കാണിച്ച് പോലും പോലീസ് പിഴ ചുമത്താന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് പൊലീസുക്കാര്ക്കിടയില് നട്ക്കുന്ന കൊവിഡ് നിയമ ലംഘനങ്ങള്‍ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്ന് നടക്കുന്നു.ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഡി.ജി.പിയടക്കം ഉന്നത പൊലീസ് ഓഫിസര്‍മാര്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തതവലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു.
അതിനെതിരെ പരാതി സ്വീകരിക്കാനാവില്ലെന്നാണ് പൊലീസ് തന്നെ വിശദീകരിച്ചത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട സേനയുടെ ഭാഗത്തനിന്നുള്ള സമീപനങ്ങള്‍ തികച്ചും തെറ്റിന്റെ വഴിയിലാണ്. കോവിഡപോലുള്ള മഹാമാരിയുടെ കാലത്ത് പൊലീസിന്റെ സേവനം നാടിനഅനിവാര്യമാണ്. ജനങ്ങളെ ദ്രാഹിക്കാനല്ല.മറിച്ച് അവരെ സംരക്ഷിക്കുന്നതിന് .