

ജമ്മു കശ്മീരില്‍ തീവ്രാദികളുടെ തോക്കിൻ മുനയില്‍ നിന്നും മൂന്ന് വയസ്സുകാരനെ കശ്മീര്‍ പോലീസ് സാഹസീകമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 8.45 ന് സിആര്‍പിഎഫിന്റെ പെട്രോളിംഗ് വാഹനത്തിന് നേരെ തീവ്ര വാദികൾ നടത്തിയ വെടിവെയ്പ്പില്‍ കുട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്ന വൃദ്ധന്‍ വെടിയേറ്റു മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ഭടനും വീരമൃത്യ വരിച്ചു. ബാരാമുള്ള ജില്ലയിലെ സോപോര്‍ മേഖലയില്‍ വെച്ച് പെട്രോളിംഗിന് പോയ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടക്കുകയായിരുന്നു.
രണ്ടുപേര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ബാഷിര്‍ അഹമ്മദ് എന്നയാളാണ് മരണമടഞ്ഞത്. മരണമടഞ്ഞയാള്‍ കുട്ടിയുടെ മുത്തച്ഛനാണ്. കുട്ടിയുമായി രാവിലെ പാല് വാങ്ങാൻ പോകുന്ന അവസരത്തിലാണ് സൈനികരുടെ പെട്രോളിംഗ് വാഹനത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ് മരിച്ചു കിടക്കുന്ന വൃദ്ധന്റെ മുകളിലിരുന്നു കരയുകയായിരുന്ന കുട്ടിയെ പോലീസാണ് രക്ഷിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പോലീസ് പിന്നീട് കുട്ടിയെ മാതാവിന്റെ അരികിലേക്ക് എത്തിക്കുകയായിരുന്നു. ഈപ്രദേശം പൂര്‍ണ്ണമായി പോലീസ് അടച്ചിരിക്കുകയാണ്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി.
Post Your Comments