സത്യം പറയാതിരിക്കാനും വയ്യ, ധന മന്ത്രി തോമസ് ഐസക്കിനെ ഒട്ടു തള്ളാനും വയ്യ,

തിരുവനന്തപുരം/ സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സത്യം പറയാതിരിക്കാനും വയ്യ, ധന മന്ത്രി തോമസ് ഐസക്കിനെ ഒട്ടു തള്ളാനും വയ്യ,എന്ന അവസ്ഥയിലാണ് സ്പീക്കർ. സ്പീക്കറുടെ നോട്ടീസില്‍ തോമസ് ഐസകിന്‍റെ മറുപടി വൈകുന്നതിനിടെ, സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി ഉണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഒരു പ്രമുഖ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് സ്പീക്കര്‍ വിലയിരുത്തുന്നതായും ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇക്കാര്യത്തിൽ സ്പീക്കര്‍ നിയമോപദേശം തേടിയേക്കും. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സ്പീക്കര്‍ പ്രതികരിച്ചിട്ടുള്ളത്. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
സ്വാഭാവികമായും അവകാശ ലംഘനം ആണ് ഉണ്ടായിരിക്കുന്നത്. രഹസ്യ സ്വഭാവത്തോടെ നിയമ സഭയുടെ മേശപ്പുറത്ത് വെക്കേണ്ട സി എ ജി റിപ്പോർട്ട് ധന മന്ത്രി തന്നെ പത്ര മാധ്യങ്ങളുടെ മുന്നിൽ വെളിപ്പെടുത്തുകയും, ദിവസങ്ങളോളം അതേപ്പറ്റി പത്ര സമ്മേളനങ്ങൾ നടത്തുകയുമാണ് ചെയ്തിരിക്കുന്നത്.