ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ നേരിയ വർധന വരുത്താൻ ആലോചിക്കുന്നു.

തിരുവനന്തപുരം/ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ നേരിയ വർധന വരുത്താൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു ആണ് സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുന്നത്. നിലവിലെ എണ്ണത്തിൽ നിന്ന് നേരിയ വർദ്ധന മാത്രമേ ഉണ്ടാകൂ എന്നും, ബോർഡ് തീരുമാനം സർക്കാരിനെ അറിയിച്ചതായും വാസു അറിയിച്ചു. ഭക്തരുടെ എണ്ണം എത്രവരെ ആക്കാമെന്ന എണ്ണം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകും. അതിനു ശേഷം വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങും. ഇതുവരെ 13529 പേരാണ് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത്. നിലയ്‌ക്കലിൽ നടത്തിയ പരിശോധനയിൽ ഇന്നലെവരെ 37 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് ഡ്യൂട്ടിനോക്കിയ ഒൻപത് പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടാനുളള സാഹചര്യമില്ല എന്നാണ്ദേ വസ്വം പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.