CovidKerala NewsLocal News
ഇതര ജില്ലകളിൽ പോയി വരുന്നവരിലും പാലക്കാട് കോവിഡ് പരിശോധന നടത്തും.

പാലക്കാട് ജില്ലയിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കു പുറമേ സ്ഥിരമായി ഇതര ജില്ലകളിൽ പോയി വരുന്നവരിലും കോവിഡ് പരിശോധന വ്യാപകമായി നടത്താൻ പദ്ധതി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി ഇതിനുള്ള രൂപരേഖ തയാറാക്കികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തു സമൂഹ വ്യാപന ഭീഷണിയുള്ള ആറ് ജില്ലകളിൽ പാലക്കാട് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണിത്. ജില്ലയിൽ അതിതീവ്ര ജാഗ്രതയ്ക്കാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ജില്ലാന്തര യാത്രക്കാരെ കണ്ടെത്തിയായിരിക്കും പരിശോധന നടത്തുക. കോയമ്പത്തൂരിൽ പോയി വരുന്നവരെയും പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കിൽ സാംപിൾ പരിശോധനയും നടത്തും.