ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷത്തിന്റെ ആഢംബര ബൈക്കിൽ ചീഫ് ജസ്റ്റിസ്, സോഷ്യൽ മീഡിയയിൽ വൈറൽ
NewsNational

ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷത്തിന്റെ ആഢംബര ബൈക്കിൽ ചീഫ് ജസ്റ്റിസ്, സോഷ്യൽ മീഡിയയിൽ വൈറൽ

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ഹാര്‍ലി ഡേവ്ഡ്‌സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
“ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നത്” സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് കോടതി അടച്ചിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ആഢംബര ബൈക്കില്‍ യാത്ര ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ആരോപിച്ചിരിക്കുന്നു.
“ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നത്” എന്നാണ് പ്രശാന്ത് ഭൂഷന്റെ പോസ്റ്റ്.

Related Articles

Post Your Comments

Back to top button