മലയാളത്തിന്റെ ഹാസ്യ രാജാവിന് പുതിയ സുഹൃത്തിനെ കിട്ടി
കൊച്ചി: മലയാളത്തിന്റെ ഹാസ്യ രാജാവ് ജഗതി ശ്രീകുമാര്‍ എന്ന് സിനിമയിലേക്ക് കടന്നു വരുമെന്നറിയാതെ കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. എട്ട് വര്‍ഷമായി സിനിമാ രംഗത്തുനിന്ന് അദ്ദേഹം മാറി നില്‍ക്കുന്നു.
അതേസമയം ഹാസ്യ രാജാവിന്റെ ഓരോ വിശേഷങ്ങളും അറിയാന്‍ കാതോര്‍ത്തിരിക്കുന്നവരാണ് നാം. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ്. തനിക്ക് കിട്ടിയ പുതിയ സുഹൃത്തു മൊത്തുള്ള നല്ല നിമിഷമാണ് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു അണ്ണാന്‍ കുഞ്ഞാണ് താരത്തിന്റെ ഇപ്പോഴത്തെ ചങ്ങാതി. അണ്ണാനെ ജഗതി ശ്രീകുമാര്‍ താലോലിക്കുന്നതും അണ്ണനെ സൂക്ഷ്മമായി താരം നോക്കി നനില്‍ക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ പെട്ട് അദ്ദേഹത്തിന് ഓര്‍മ്മ പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
എന്നാല്‍ താരം മരണത്തെ അതിജീവിച്ചു വരുന്നതാണ് നാം കണ്ടത്. അത്തരത്തില്‍ താരം പൂര്‍വ്വ ആരോഗ്യത്തോടെ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായി തിരിച്ചു വരും എന്നു തന്നെ പ്രതീക്ഷിച്ചിരിക്കുകയാണ് സിനിമാ ലോകം.