Kerala NewsLatest NewsPolitics
കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് രംഗത്ത്

യുഡിഎഫ് അഴീക്കോട് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പത്രിക തള്ളണമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി സുമേഷ്. 2016ലെ തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു.
അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനാ വേളയില്‍ കെ വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വാദപ്രതിവാദം തുടരുന്നു. സുപ്രീകോടതി അഭിഭാഷകരായ പി വി ദിനേശ് കെ വി സുമേഷിനു വേണ്ടിയും ഹാരിസ് ബീരാന് ഷാജിക്കു വേണ്ടിയും ഹാജരായി.