CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews
മതഗ്രന്ഥവിതരണം ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് ജലീനിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എൻഐഎയും ഇ.ഡിയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.