Kerala NewsLatest NewsUncategorized

നന്മ നിറഞ്ഞ മാതൃകയായി സ്‌നേഹയാത്ര; കൊവിഡ് പോസിറ്റീവ് ആയ കുട്ടിയെ പരീക്ഷയ്‌ക്കെത്തിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ

ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിയെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ കൊണ്ടുപോയ ഡിവൈഎഫ്‌ഐ സഖാവിന്റെ ഒരു ഫോട്ടോയാണ്.

കോട്ടയം ജില്ലയിലെ ഡിവൈഎഫ് ഐ ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്താണ് സംഭവം. ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്‌ക്കൂളിലെത്തിച്ചിരുന്നത്.

എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി. അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്‌ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറായില്ല. എന്നാൽ ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു. അതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.

ഇതിനെ തുടർന്നാണ് കുട്ടിയെ സ്‌ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്‌ഐ സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തത്. കുട്ടിയുമായി അവർ കുറുമ്ബനാടം സ്‌കൂളിലേക്ക് പോയി, പരീക്ഷ തീരും വരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button