CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ജലീൽ സർക്കാരിനെ വെട്ടിലാക്കി, എങ്ങും പ്രതിഷേധം.

മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെ സംസ്ഥാന സർക്കാർ കടുത്ത പ്രതിസന്ധിയിലായി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. പ്രതിഷേധങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന കാര്യത്തിൽ സർക്കാർ തീർത്തും വെട്ടിലായെന്നു വേണം പറയാൻ. രാജി ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടിൽ സി.പി.എം ഉറച്ചു നിൽക്കുവാനാണ് ആലോചിക്കുന്നത്. ഇ ഡി യുടെ നീക്കങ്ങൾ എല്ലാം കേന്ദ്ര മന്ത്രാലയങ്ങളുടെ പൂർണ പിന്തുണയോടെയാണ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി, സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഒരു മന്ത്രിയിലേക്ക് ഇ.ഡി പെട്ടെന്ന് ചുവടുവെക്കുന്നത്. ഇതോടെ ശിവശങ്കറിനപ്പുറത്തേക്ക് അന്വേഷണം നീങ്ങില്ലെന്ന സർക്കാരിന്‍റെ ആത്മവിശ്വാസമാണ് തകർന്നടിഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സംശയത്തിന്റെ പേരിൽ മാത്ര ചോദ്യം ചെയ്യപെടുകയല്ല ചെയ്തിരിക്കുന്നത്. പ്രോട്ടോകോൾ ലംഘനവും, വിദേശ നാണ്യ വിനിമയ ചട്ടലംഘനവും നടത്തിയിരിക്കുന്നതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജലീലിനെ ചോദ്യം ചെയ്തിരുന്നതെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. ഈ രണ്ടു ലംഘനങ്ങളുടെയും പേരിൽ ജലീമിനെതിരെ കേസെടുക്കപെട്ടാൽ, മന്ത്രി എന്ന നിലയിൽ ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നതിനു മറ്റു തെളുവുകൾ വേണ്ട.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്തതത് തന്നെ പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് ജലീൽ കൂടി അതേകുരുക്കിൽ കുടുങ്ങിയിരിക്കുന്നത്. മന്ത്രിയുടെ രാജിക്കൊപ്പം മുഖ്യമന്ത്രി കൂടി രാജിവെയ്ക്കണമെന്നാവശ്യം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷം നീക്കം നടത്തുന്നത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചതിന് രാജിവെയ്ക്കേക്കേണ്ടതില്ലെന്നാണ് സി.പിഎം പറയുന്നത്. മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ജലീലിനെ ഇ ഡി ചോദ്യം ചെയ്തതറിഞ്ഞു സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശേണ്ട സ്ഥിതി വിശേഷം ഉണ്ടായി. കോഴിക്കോടും എറണാകുളത്തും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ശനിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.

സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും,ബിജെപി പ്രവർത്തകർക്കും, നേരെ പോലീസ് ജലപീരങ്കിയും, പിന്നീട് ലാത്തിചാർജും നടത്തി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കെ.ടി ജലീന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് രാത്രി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. വീടിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കോഴിക്കോട് തൃശൂർ ദേശീയപാത ഉപരോധിക്കുകയുണ്ടായി. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും തുടർന്ന് ലാത്തിചാർജും ഉണ്ടായി.പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷനിൽ കെ.എസ്.യു- യുവമോർച്ച പ്രവർത്തകർ ഏറെ ഒരു മണിക്കൂറിലേറെ റോഡ് തടഞ്ഞു.

എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയ്ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തുകയും, ജലീലിന്റെ കോലം കത്തിക്കുകയും ഉണ്ടായി. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് നടന്നു. തുടർന്ന് കമ്മീഷണര്‍ ഓഫീസിന്‍റെ കവാടത്തില്‍ ഇട്ടു പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്‍റെ കോലം കത്തിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലും, പ്രവർത്തകർ മന്ത്രിയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button