Life StyleMovieSheUncategorized
ബ്ലാക്കിൽ തിളങ്ങി ജാൻവി; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവനടിയാണ് ജാൻവി കപൂർ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജാൻവി തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജാൻവിയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുമുണ്ട്.
താരത്തിൻറെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ ബ്ലാക്ക് ഡ്രസ്സിൽ ബ്യൂട്ടിഫുളായി നിൽക്കുന്ന ജാൻവിയുടെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു വശത്ത് സ്ലിറ്റുകളുള്ളതാണ് ലോങ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. ചിത്രങ്ങൾ ജാൻവി തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്മോക്കി കണ്ണുകളും സിംപിൾ മേക്കപ്പും താരത്തെ കൂടുതൽ മനോഹരിയാക്കി. തലമുടി അഴിച്ചിടുകയായിരുന്നു ഇതിനോടൊപ്പം താരം ചെയ്തത്.