Kerala NewsLatest NewsPolitics

ആവശ്യമാണെങ്കില്‍ വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്​തക്ക്​ എതിര്‍പ്പില്ല -നിലപാട്​ വ്യക്തമാക്കി ജിഫ്രി തങ്ങള്‍

കോഴിക്കോട്​: വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്​തക്ക്​ എതിര്‍പ്പുണ്ടെന്ന വാദം ശരിയല്ലെന്ന്​ സമസ്​ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പക്ഷേ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലാകണം വനിതകളെസ്ഥാനാര്‍ഥികളാക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്​തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ഓണ്‍ലൈനിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ജിഫ്രി തങ്ങള്‍ നിലപാട്​ വ്യക്തമാക്കിയത്​.

”മുസ്​ലിംലീഗിനെ വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ നിന്നും വിലക്കുന്നത്​ സമസ്​തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്​ലിം ലീഗ്​ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ്​. മുസ്​ലിം പേരുണ്ടെങ്കിലും ലീഗ്​ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക്​ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്​​. മുസ്​ലിംലീഗിനെ സംബന്ധിച്ച്‌​ സ്ഥാനാര്‍ഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം. അങ്ങനെ പരിഗണിച്ചില്ലെങ്കില്‍ അവരുടെ ശക്തി നഷ്​ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റില്‍ പരിഗണിക്കേണ്ടത്​ നിര്‍ബന്ധമാണ്​. അല്ലാത്ത സീറ്റുകളിലേക്കും

പരിഗണിക്കക​െപ്പടേണ്ട സന്ദര്‍ഭങ്ങളില്‍ പരിഗണിച്ചാല്‍ തെറ്റാണെന്ന്​ പറയാനാവില്ല. ഇതുമായി ബന്ധപ്പെട്ട്​ എന്നോട്​ അഭിപ്രായം ​ചോദിച്ചിരുന്നു.നിങ്ങളുടെ നിലനില്‍പ്പിന്​ ആവശ്യമാണെങ്കില്‍ എതിരായ സാഹചര്യത്തില്‍ നിര്‍ത്തുന്നതിനോട്​ സമസ്​തക്ക്​​ എതിര്‍പ്പില്ലെന്ന്​ അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങള്‍ സമസ്​തയുടെ ഔദ്യോഗിക അഭിപ്രായമല്ല” – ജിഫ്രി തങ്ങള്‍ പറഞ്ഞു.

മുസ്​ലിം ലീഗ്​ വനിതകളെ സ്ഥാനാര്‍ഥികളാക്കാത്തിന്​ പിന്നില്‍ സമസ്​തയുടെ സമ്മര്‍ദ്ദമാണെന്ന ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ നിലപാടാണ്​ ജിഫ്രി തങ്ങളുടേത്​. കോഴിക്കോട്​ സൗത്തിലെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കഴിഞ്ഞ ദിവസം ജിഫ്രി തങ്ങളുടെ ആശിര്‍വാദം തേടി സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button