Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
ജോസ് കെ മാണി എൽഡിഎഫിലേക്ക്, രാജ്യസഭാംഗത്വം രാജിവക്കാനൊരുങ്ങുന്നു

കോട്ടയം; കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും. എൽ ഡി എഫ് പ്രവേശം സജീവ ചർച്ചയിലിരിക്കെയാണ് ഈ നീക്കം. ഇടതു മുന്നണിയിൽ പ്രവേശിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ഉറപ്പിക്കുകയെന്നതാണ് ജോസ് കെ മാണി വിഭാഗം ലക്ഷ്യമിടുന്നത്.
പാലാ സീറ്റിന് പകരം ജോസ് കെ മാണി ഒഴിയുന്ന രാജ്യസഭാസീറ്റ് നൽകി എൻ സി പിയെ അനുനയിപ്പിക്കാൻ് ഇടതു മുന്നണിയിൽ നീക്കം നടക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ വേണ്ടെന്ന നിലപാട് സി പി ഐ മയപ്പെടുത്തിയിട്ടുണ്ട്. സി പി ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സീറ്റുകളിൽ ഇടതുമുന്നണി യോഗം ചേർന്ന് ധാരണയുണ്ടാക്കും.
എൽ ഡി എഫ് പ്രവേശം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.