സര്‍ക്കാരിന്റെ ലാപ്‌ടോപ്; ഷോകെയ്‌സിലെ കാഴ്ച്ച വസ്തു
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളും ആവിശ്കരിച്ചു. അത്തരത്തിലൊരു പദ്ധതിയായിരുന്നു വിദ്യാശ്രീ പദ്ധതി. ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനും മൊബൈല്‍ ഫോണിന്റെ അപര്യാപ്തതയും മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപ്പിലാക്കി വിദ്യാശ്രീ പദ്ധതി.
എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിക്കെതിരെ നിരവധി വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വരുന്നു. 2020 ല്‍ ആവിഷ്‌കരിച്ച പദ്ധതി. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്ന് നടത്തിയ പദ്ധതി. വിദ്യാശ്രീ പദ്ധതിയിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പതിനായിരം രൂപ വിലയില്‍ ലാപ്‌ടോപ്. മാസം അഞ്ഞൂര്‍ രൂപ അടവ്. ഇതായിരുന്നു പദ്ധതി.
പദ്ധതി തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിടും അര്‍ഹതപ്പെട്ടവരില്‍ എല്ലാം ലാപ്‌ടോപ് എത്തിയിട്ടില്ല എന്ന പരാധി നിലനില്‍ക്കുമ്പോഴാണ് കിട്ടിയ ലാപ്‌ടോപ് കൊണ്ട് ഉപയോഗമില്ലെന്ന പരാതി ഉയരുന്നത്. സര്‍ക്കാര്‍ നല്‍കിയ ലാപാടോപ് കാഴ്ച്ചവസ്തു ആകുകയാണെന്ന വിമര്‍ശനമാണ് ഉരുന്നത്. കോക്കോണിക്‌സ് കമ്പനിയാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. അതില്‍ 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തവും. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ് കൊണ്ട് ഉപകാരമില്ല.
ഒരു വര്‍ഷത്തിനിടെ 2100ഓളം ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്തത്. അതില്‍ തന്നെ 20 ശതമാനം തകരാറാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. കോക്കോണിക്‌സ് കമ്പനി എച്ച്പി, ലെനോവൊ കമ്പനികളുമായി കരാര്‍ നടത്തിയെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ അതിനും നടപടി ആയിട്ടില്ല.