ജാര്‍ഖണ്ഡ്: ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകം എന്ന് സംശയം.
കഴിഞ്ഞ ദിവസം വാഹനാപകടത്തിലായിരുന്നു ജഡ്ജി മരിച്ചത്. എന്നാല്‍ കരുതി കൂട്ടി നടത്തിയ വാഹനാപകടമായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവത്തിന് ദുരൂഹത ഏറുന്നത്.
പ്രഭാത സവാരി നടത്തുകയായിരുന്ന ജഡ്ജി ഉത്തം ആനന്ദിനെ ടെമ്പോ ഇടിച്ചിടുകയായിരുന്നു. ഇടിച്ചിട്ട ടെമ്പോ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
സിസിടിവിയില്‍ കാണുന്ന ടെമ്പോ മോഷ്ടിച്ചെടുത്ത ടെമ്പോ ഉപയോഗിച്ചാണ് ജഡ്ജിയെ ഇടിച്ചിട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിലൂടെ പോലീസിന്‍ മനസ്സിലായി . ഇതേ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിടുണ്ട്.