ഇ-മൊബിലിറ്റി പദ്ധതി,ഡോ. അശോക് ജുജുല്‍വാല പ്രകീര്‍ത്തിച്ചില്ല,സർക്കാർ വാദങ്ങൾ പൊളിയുന്നു.
NewsKeralaLocal NewsTech

ഇ-മൊബിലിറ്റി പദ്ധതി,ഡോ. അശോക് ജുജുല്‍വാല പ്രകീര്‍ത്തിച്ചില്ല,സർക്കാർ വാദങ്ങൾ പൊളിയുന്നു.

ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ കേരള സര്‍ക്കാരിന്റെ ഇ മൊബിലിറ്റി ഉപദേഷ്ടാവും, കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രിന്‍സിപ്പില്‍ അഡ്വൈസറുമായ ഡോ. അശോക് ജുജുല്‍വാല പ്രകീര്‍ത്തിച്ചതായ സംസ്ഥാന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു. ജുജുന്‍വാലയുടെ സാന്നിധ്യത്തില്‍ 2017 ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന തല ടാസ്ക് ഫോഴ്സ് യോഗത്തില്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ജുജുല്‍വാല അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച യോഗ മിനിറ്റ്സ് പുറത്തായതോടെയാണ് ഇക്കാര്യത്തിൽ ഉള്ള എല്ലാ സർക്കാർ വാദങ്ങളും
പൊട്ടി പൊളിഞ്ഞു പോയിരിക്കുന്നത്.


തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ 11 ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ , പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികവും, സാങ്കേതികവുമായ ബുദ്ധിമുട്ടുകളാണ് ഡോ. അശോക് ജുജുല്‍വാല ചൂണ്ടിക്കാണിച്ചത്. ലോകത്ത് ചൈനയില്‍ മാത്രമാണ് ഇ-ബസ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തിലാണ് ഓടുന്നത്. ബാറ്ററിയുടെ വലിപ്പം കാരണം ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നതാണ് പ്രധാന തടസ്സം. ചാര്‍ജിംഗ് മറ്റൊരു പ്രശ്നവും. ഇതിന് വൈദ്യുത വിതരണ കമ്പനികളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്നും ജുജുല്‍വാല പറഞ്ഞു.
ഹെസ്സ് സമര്‍പ്പിച്ച ധാരണാ പത്രം ഒപ്പ് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായിട്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ജൂലായ് 22ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് കര്‍ശന ഉപാധികളോടെയായിരുന്നു. ഉപാധികളുടെ കാര്യം സർക്കാർ ബോധപൂർവം മൂടിവെക്കുകയായിരുന്നു. സംയുക്ത സംരംഭമാവണമെന്നും,ധാരണാ പത്രം ഹെസ്സ് കമ്പനിയും കേരള ആട്ടോമൊബൈല്‍സും തമ്മിലേ പാടുള്ളൂ എന്നും, കരാറില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരരുതിന്നു പറഞ്ഞതും ആണ് സർക്കാർ മൂടി വെച്ചത്. ഇത് മറികടന്നാണ് കരാർ ഉണ്ടാക്കിയത്. ഇതോടെയാണ് പദ്ധതി വിവാദമായത്.

Related Articles

Post Your Comments

Back to top button