CrimeKerala NewsLatest NewsLaw,Politics
പ്രതിപക്ഷത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണ്; കെ മുരളീധരന്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ശെരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും കെ.മുരളീധരന്.
പ്രചാരണ സമിതി അധ്യക്ഷനായി ചുമതയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്. കഴിഞ്ഞ ദിവസമായിരുന്നു സോണിയ ഗാന്ധി കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ഇതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ സന്തോഷത്തോടെയാണ് പ്രചാരണസമിതിയുടെ ചുമതലയേറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇപ്പോള്‍ പ്രതിപക്ഷത്തിനെതിരെയും വി.ഡി സതീശനെതിരെയും കെപിസിസി പ്രസിഡന്റിനെക്കുറിച്ചും എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.